മാവുങ്കാല്‍: നെല്ലിത്തറ കുരുക്ഷേത്ര കലാസാംസ്കാരിക സമിതിയുടെ സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 26 ന് വൈകുന്നേരം അജാനൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം രാംനഗരം വെച്ച് നടക്കും. സബ്ബ് കലക്ടര്‍ മൃണ്മയി ജോഷി ടൂര്‍ണ്ണമെന്റ് ഉല്‍ഘാടനം ചെയ്യും. അഡ്വ.മണികണ്ഠന് അധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് മുഖ്യാത്ഥിയായിരിക്കും. വാര്‍ഡ് മെമ്പര്‍ പി പത്മനാഭന്, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ജില്ലയിലെ മികച്ച കൃഷി ഓഫീസര്‍ക്കുളള അവാര്‍ഡ് നേടി കെ.വേണുഗോപാലന്‍, വടംവലി കേരള ടീം കോച്ച് ബാബു കോട്ടപ്പാറ, ദേശീയ സ്കൂള്‍ ഗെയിംസില്‍ സ്കിപ്പിങ്ങില്‍ മൂന്നാം നേടിയ ധീരജ് കൃഷ്ണന്, കൃപേഷ് മണ്ണട്ട എന്നിവരെ അനുമോദിക്കും. ജയകുമാര്‍ എം സ്വാഗതവും പി എ നാഗഭൂഷണ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: