കാസര്‍കോട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും വിവിധ പെന്ഷന് കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍കാരും ആധാര്‍ ലിങ്ക് ചെയ്യണമെന്ന് ജില്ലാ എക്സി. ഓഫീസര്‍ അറിയിച്ചു. ഇതുവരെ ആധാര്‍ ലിങ്ക് ചെയ്യാത്ത പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമ ബോര്‍ഡ് ഐ ഡി കാര്‍ഡ്, ഒരു ഫോട്ടോ, 25 രൂപ ഫീസ് എന്നിവ സഹിതം ക്ഷേമനിധി ഓഫീസിന്റെ കാഞ്ഞങ്ങാട് ഓഫീസില്‍ ഡിസംബര്‍ 10 നകം ഹാജരായി ആധാര്‍ ലിങ്ക് ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് അടുത്ത ഗഡു പെന്ഷന് ലഭിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: