മാനന്തവാടി: ഡിസംബർ ഒന്നിന് മാനന്തവാടിയിൽ നടക്കുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടിയുടെ ഭാഗമായി യുവമോർച്ച പ്രവർത്തകർ ജില്ല ആശുപത്രിയിൽ രക്തദാനം നടത്തി. പരിപാടി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കണ്ണൻ കണിയാരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി ,ജന: സെക്രട്ടറി ജിതിൻ ഭാനു, മനോജ് എ.എ, രാകേഷ് അകമന, ഉല്ലാസ്.സി, വൈശാഖ് പായോട്, വിഷ്ണു പി.എസ്, അജീഷ് സി.പി, വിനോദ് വി.എ, ബാബുരാജ് കെ.പി, തുടങ്ങിയവർ നേതൃത്വം നൽകി.
















