ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമോ അനുവാദമോ കൂടാതെ കാല്‍ നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസമുണ്ടാക്കുന്ന രീതിയില്‍ റോഡുകളും പാതകളും കൈയേറുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കൈയേറ്റം നടത്തിയ വ്യക്തി/സ്ഥാപനം 10 ദിവസത്തിനകം അവ നീക്കണം.
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ സംരക്ഷിക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിതമായി യാത്ര സാധ്യമാകുന്നതിനും വേണ്ടി കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം. വകുപ്പുകളോ ഏജന്‍സികളോ പൊതുമരാമത്ത് വകുപ്പിന്റെ അറിവോ അംഗീകാരമോ അനുവദമോ ഇല്ലാതെ റോഡുകളുടെ ഉപരിതലത്തിന് കേടുപാടു വരുത്തുക, പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ കുഴിക്കുക, കുഴിച്ച റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാതിരിക്കുക, റോഡുകള്‍ കൈയേറുക മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ്-വകുപ്പ് തല നടപടികളെടുക്കും.
രാഷ്‌ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അംഗീകാരമില്ലാതെ പരസ്യബോര്‍ഡുകളും ഫഌക്‌സുകളും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ എടുത്തു മാറ്റണം. അല്ലാത്തപക്ഷം പൊലീസ് നടപടികളോടെ പൊതുമരാമത്ത് വകുപ്പ് അവ നീക്കം ചെയ്യും. റോഡിലേക്ക് മലിനജലം ഒഴുക്കി വിടുകയോ റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിനു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ നടപടി യെടുക്കും. നിര്‍മ്മാണ സാമഗ്രികള്‍ റേഡുകളില്‍ സ്റ്റോക്കു ചെയ്തവര്‍ 10 ദിവസത്തിനകം എടുത്തു മാറ്റണം.
















