ആലപ്പുഴ: ജില്ലയില്‍ ഭൂരഹിതര്‍ക്കുള്ള സ്ഥലവിതരണം അനന്തമായി നീളുന്നു. മിച്ചഭൂമി കണ്ടത്തൊന്‍ കഴിയുന്നില്ലെന്നാണ് റവന്യു, ഹൗസിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ച് ഭൂമിക്കായി കാത്തിരിക്കുന്നവര്‍ മറ്റുമാര്‍ഗങ്ങള്‍ തേടി അലയുകയാണ്.
75 ശതമാനം പേരും വീട് നിര്‍മാണത്തിനും ബാക്കി 25 ശതമാനം ബിസിനസ് ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2013ലാണ് പദ്ധതി ജില്ലയില്‍ ആരംഭിച്ചത്. പദ്ധതിപ്രകാരം ഗുണഭോക്താക്കളെ കണ്ടത്തെി മൂന്ന് സെന്റ് വീതം നല്‍കാന്‍ രണ്ട് ഘട്ടങ്ങളിലായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. താലൂക്ക് അടിസ്ഥാനപ്പെടുത്തി ക്ഷണിച്ച അപേക്ഷ പ്രകാരം 18,314 പേരാണ് ഭൂമിക്കായി അപേക്ഷ നല്‍കി. കാര്‍ത്തികപ്പള്ളി 2,304, മാവേലിക്കര 881, ചെങ്ങന്നൂര്‍ 620, കുട്ടനാട് 1,046, ഹരിപ്പാട് 7,236, ചേര്‍ത്തല 2,076 എന്നിങ്ങനെയാണ് താലൂക്ക് വേര്‍തിരിച്ചുള്ള കണക്കുകള്‍.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ക്ക് വിധേയമായി ഇതില്‍ 15,310 പേര്‍ ഭൂമിക്ക് അര്‍ഹരാണെന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍ പദ്ധതി തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും 183 പേര്‍ക്കായി 549 സെന്റ് ഭൂമിയാണ് വിതരണം ചെയ്തത്. അപേക്ഷകരില്‍ 80 ശതമാനം പേരും പിന്നാക്ക വിഭാഗവും ഭിന്നശേഷിക്കാരുമാണ്. അപേക്ഷകരുടെ എണ്ണം കൂടുന്നതല്ലാതെ ഇത് അന്വേഷിച്ചത്തെുന്നവരെ വെറും കൈയോടെ മടക്കിയയക്കാനേ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. സംഭവം റിപ്പോര്‍ട്ടാക്കി അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചശേഷം മാര്‍ച്ച് 2014ല്‍ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവയ്‌ക്കുകയും ചെയ്തു.
എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യടക്കിവച്ചിട്ടുണ്ടെന്നും ഇത് തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാതെ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു.
















