കല്പറ്റ: മെഡിക്കൽ കോളേജിനുള്ള സ്ഥലം ശവപ്പറമ്പാക്കാനുള്ള നീക്കം ഖേദകരമാണെന്ന് മുൻ എം.എൽ.എ. എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പണി തുടങ്ങിയിട്ടില്ല. സൗജന്യമായി വിട്ടു നല്കിയ ഭൂമി മാലിന്യം നിക്ഷേപിക്കാനാണ് സർക്കാർ ഉപയോഗിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
















