കൊല്ലം: ശാസ്താംകോട്ട ശുദ്ധജല തടാകം മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മിത്രടി. കായലില്‍ കുളിക്കുന്നതും വിസര്‍ജനം നടത്തുന്നതും തുണി അലക്കുന്നതും ഓല ചീയിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും നിരോധിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും ചപ്പുചവറുകളും ഖരദ്രവമാലിന്യങ്ങളും മറ്റും കായലിലും പരിസരപ്രദേശത്തും നിക്ഷേപിക്കുന്നവര്‍ക്കെതിരെയും സമീപത്തുള്ള വീടുകളില്‍ നിന്നും ഡ്രയിനേജ് പൈപ്പ് വഴി മലിനജലം കായലിലേക്ക് ഒഴുക്കുന്നവര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ശാസ്താംകോട്ട താടകത്തിലേയും പരിസരപ്രദേശങ്ങളിലെയും അനധികൃതഖനനങ്ങളും മണലൂറ്റും ചെളിയെടുപ്പും ജില്ലാ കളക്ടര്‍ നിരോധിച്ചു.
കായലില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനും തടാകത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള കൃഷിക്കും നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് വകുപ്പുകള്‍ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു.
















