കോഴിക്കോട്: 15-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മുക്കം ഉപജില്ല ഓവറോള്‍ കിരീടം നേടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഉയര്‍ന്ന സ്‌കോറിന്റെ ആധിപത്യം തുടക്കം മുതലെ നിലനിര്‍ത്തികൊണ്ടാണ് ഇത്തവണയും മുക്കം ഉപജില്ല കിരീടം നേടിയത്.
26 സ്വര്‍ണവും 35 വെള്ളിയും 28 വെങ്കലവും നേടി 292.5 പോയിന്റോടെയാണ് മുക്കം ഒന്നാമതെത്തിയത്. ഒമ്പതു സ്വര്‍ണവും 14വെള്ളിയും 15 വെങ്കലവുമായി 105.5 പോയന്റ് നേടിയ. താമരശേരി ഉപജില്ലക്കാണ് റണ്ണറപ്പ്. എട്ടു സ്വര്‍ണവും 11വെള്ളിയും ഒമ്പതു വെങ്കലവുമായി 97 പോയന്റ് നേടിയ കൊയിലാണ്ടി ഉപജില്ലക്കാണ് മൂന്നാം സ്ഥാനം. 11 സ്വര്‍ണവും ഏഴു വീതം വെള്ളിയും വെങ്കലവുമായി 88 പോയന്റ് നേടിയ ബാലുശേരി ഉപജില്ലക്കാണ് നാലാം സ്ഥാനം. 34 പോയിന്റോടെ പേരാമ്പ്രക്കും (80 പോയന്റ്) കുന്ദമംഗലത്തിനും (61 പോയന്റ്) പിന്നിലായി ഏഴാം സ്ഥാനമാണ് ആതിഥേയരായ കോഴിക്കോട് സിറ്റി നേടിയത്. അത്യാധുനിക സംവിധാനങ്ങളോടെ വിഫുലമായി നടന്ന മേളയുടെ സമാപനം കോര്‍പ്പറേഷന്‍ ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷറീന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് സമ്മാനദാനം നടത്തി. പ്രസ്സ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സുരേഷ്‌കുമാര്‍, ഷൈലജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കായികമേളക്ക് വേണ്ടി ലോഗോ, തയ്യാറാക്കിയ അനീസ് പുന്നുഞ്ചരിക്ക് കമാല്‍ വരദൂര്‍ ഉപഹാരം നല്‍കി. രാജഗോപാലന്‍ മാസ്റ്ററ് സ്വാഗതം പറഞ്ഞു. അശോകന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു
















