മട്ടന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ മിതമായ വിലക്ക് ഗുണമേന്‍യുള്ള ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖലയായ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന്റെ മട്ടന്നൂര്‍ നഗരസഭയില്‍ ആരംഭിച്ച സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 9.30ന് നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ നിര്‍വ്വഹിക്കും. ഗവ.ആശുപത്രിയുടെ മുന്‍വശത്തായാണ് സ്റ്റോര്‍ സ്ഥാപിക്കുന്നത്.
















