മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയ്‌ക്ക് പഴശ്ശി രാജാവിന്റെ വീരബലിദാന വാര്‍ഷികം വെറും ചരമവാര്‍ഷികം മാത്രം. നഗരസഭ പഴശ്ശിയിലെ പഴശ്ശിരാജ സ്മൃതി മന്ദിരത്തില്‍ രാജാവിന്റെ 211-ാം ബലിദാനത്തോടനുബന്ധിച്ച് സ്ഥാപിക്കുന്ന പ്രതിമ അനാവരണ ചടങ്ങിന്റെയും അനുബന്ധ പരിപാടിയുടെയും പരസ്യത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത് പോരാടി വീരമൃത്യുവരിച്ച വര കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ബലിദാനം വെറും ചരമവാര്‍ഷികമായി ചിത്രീകരിച്ചിരിക്കുന്നത്.
അടുത്ത കാലംവരെ പഴശ്ശിരാജാവിനെ സ്വന്തം സാമ്രാജ്യം സംരക്ഷിക്കാനായി ഇറങ്ങിത്തിരിച്ച വെറും സാമ്രാജ്യത്വ മോഹിയായി മാത്രം കണ്ട് പഴശ്ശി രാജാവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്ത സിപിഎം നേതൃത്വം കൊടുക്കുന്ന നഗരസഭ ഭരണകൂടം പഴശ്ശിരാജാവിന്റെ വീരാഹുതിയെ വെറുംചരമമായി കാണുന്നതില്‍ അത്ഭുതമില്ല.
23ന് ആരംഭിക്കുന്ന ആഘോഷ പരിപാടി ഡിസംബര്‍ 1 ന് സമാപിക്കും. അന്നേദിവസം മഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിമ അനാവരണം ചെയ്യുന്നത്. പഴശ്ശി രാജാവിന്റെ വീരാഹുതിയെ വെറും ചരമമായി ചിത്രീകരിച്ചതില്‍ ജനങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ട്.
















