തലശ്ശേരി: മുസ്ലീം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സംഗമം എ.പി.അബ്ദുള്‍ സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സ്വാമി മനുചിത്ത് ജ്ഞാനതപസ്വി, ഫാദര്‍ തോമസ് തൈത്തോട്ടം എന്നിവരും മുസ്ലിം മതവിഭാഗത്തിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കളും സംസാരിക്കും. മുസ്ലീം മതവിഭാഗത്തിലെ 18 രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്നതാണ് സൗഹൃദവേദിയെന്നും സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ.നാസിമുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജവാദ് അഹമ്മദ്, ട്രഷറര്‍ കെ.എ.ലത്തീഫ് എന്നിവരോടൊപ്പം വിവിധ വിഭാഗത്തിലെ പ്രതിനിധികളും പങ്കെടുത്തു.
















