പാവറട്ടി: മുല്ലശേരി ഇടിയഞ്ചിറ റെഗുലേറ്ററില്‍ ചോര്‍ച്ച. കെ.എല്‍.ഡി.സി.കനാലിലുള്പ്പെടെ പ്രധാന ജല സ്രോതസ്സുകളിലെല്ലാം ഉപ്പുവെള്ളം കലരുന്നു.
ഇത് മൂലം കര്‍ഷകര്‍ ദുരിതത്തിലായി. 1500 ഏക്കറോളം വരുന്ന കൃഷിയിടത്തിലെ നെല്‍കൃഷിക്ക് ഉപ്പുവെള്ള ഭീഷണി നേരിടുന്നു.
വര്‍ഷം തോറും ഡിസംബറില്‍ കനാലില്‍ വളയം ബണ്ട് കെട്ടാറുള്ളതാണ്.
ഇരുപത് ലക്ഷത്തോളം മുടക്കിയാണ് വര്‍ഷവും വളയം ബണ്ട് കെട്ടുന്നത്. ഇത് പിന്നീട് വര്‍ഷകാലത്ത് പൊളിക്കുമ്പോള്‍ മുഴുവനായും പൊളിച്ചു നീക്കാറില്ല. വളയം ബണ്ടിന്റെ കല്ലും മണ്ണുമുള്പ്പെടയുള്ള അവശിഷ്ടങ്ങള്‍ റെഗുലേറ്ററിനുകീഴിലും അരികിലുമായി അടിഞ്ഞു കൂടി റോഗുലേറ്ററിന്റെ ഷട്ടര്‍ അടക്കാനാവാത്ത അവസ്ഥയാണ്.
റെഗുലേറ്ററിന്റെ ഷട്ടര്‍ അടക്കാനാവാത്തതു മൂലം ശുദ്ധ ജല സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കലര്‍ന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ എളവള്ളിയുടെ ശുദ്ധജല പദ്ധതിയായ ജലനിധിപദ്ധതിക്കുള്പ്പെടെ കെഎല്‍ഡിസി കനാല്‍ ജലമാണ് ഉപയോഗിച്ച് വരുന്നത്. റെഗുലേറ്റര്‍ ചോര്‍ച്ചയും, ഷട്ടറടക്കാനാവാത്തതും കടിവെള്ള ക്ഷാമത്തിനും ഇടയാക്കാനിടയുണ്ട്.
എല്ലാ വര്‍ഷവും വളയം ബണ്ട് കെട്ടുന്നതിനു പകരം സ്ഥിരം ബണ്ട് നിര്‍മ്മിക്കണമെന്നത് കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. പക്ഷേ ഇക്കാര്യത്തില്‍ ഇത് വരെയും യാതൊരു തീരുമാനവുമായിട്ടില്ല. എത്രയും പെട്ടെന്ന് ഷട്ടറിന്റെ ചോര്‍ച്ച തീര്‍ത്ത് ഉപയോഗക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: