തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ ഭക്ഷ്യധാന്യവിതരണം മുടങ്ങുന്നതില്‍ തൊഴിലാളികള്‍ ഉത്തരവാദികളല്ലെന്ന് എഫ്സിഐ കോഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. ജില്ലാമാനേജര്‍, കളക്ടര്‍, ലേബര്‍ ഓഫീസര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കുന്ന പ്രവൃത്തികളും ആനുകൂല്യങ്ങളും അല്ലാതെ എഗ്രിമെന്റുകളില്‍ ഉള്‍പ്പെടാത്തതായ ഒരാനുകൂല്യവും തൊഴിലാളികള്‍ കൈപ്പറ്റിയിട്ടില്ല.
പുതിയ ആവശ്യം ഉന്നയിച്ചിട്ടുമില്ല. ചാലക്കുടി ഗോഡൗണില്‍ നവംബര്‍ 1 മുതല്‍ 21വരെ ജോലിക്ക് ഹാജരായ തൊഴിലാളികള്‍ക്ക് ദിവസം 15രൂപ പ്രകാരം ആകെ 332 രൂപ മാത്രമാണ് വേതനം ലഭിച്ചത്. യാത്രാചെലവാകട്ടെ ഓരോ തൊഴിലാളിക്കും 750 രൂപയും. ഭക്ഷ്യവിതരണം അനധികൃതമായി സ്തംഭിപ്പിക്കുന്ന ഒരുനടപടിയും തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മസ്ദൂര്‍സംഘം സംസ്ഥാന ജോ.സെക്രട്ടറി കെ.സി.ബാബു, കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.പി.സണ്ണി, കെ.സുധാകരന്, കെ.എന്‍.ഷാജഹാന്, പി.ജനാര്ദ്ദനന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: