പത്തനംതിട്ട: ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി മഹാക്ഷേത്രത്തിലെ ഉത്രസദ്യ ഭക്തര്‍ക്ക് സുകൃതമായി.
ഇന്നലെ രാവിലെ 11 ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉത്രസദ്യ ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പിത്തള പൊതിഞ്ഞ ഗോപുരമുഖപ്പ്, താഴികക്കുടം എന്നിവയുടെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ഗോപുര വാതിലിന്റെ സമര്‍പ്പണം അംഗം കെ.രാഘവനും നിര്‍വ്വഹിച്ചു.
ചീഫ് എന്‍ജിനീയര്‍ ജി.മുരളീകൃഷ്ണന്, ദേവസ്വം അസി. കമ്മീഷണര്‍ രാജീവ് , സബ് ഗ്രൂപ്പ് ഓഫീസര്‍ സതീഷ്കുമാര്‍, ടി.വി.അഭിലാഷ്, ഹരിപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് 4 ന് ശ്രീ രക്തകണ്ഠ മാതൃസമിതിയുടെ നാമജപം, 6.30ന് ദീപാരാധന, 7ന് കോന്നി ശബരീബാലികാസദനത്തിലെ കുട്ടികളുടെ ഭജന എന്നിവയും നടന്നു. 8ന് തിരുവാഭരണപേടക വാഹകരായ ഗുരുസ്വാമിമാരുടെ കാര്‍മികത്വത്തില്‍ നടന്ന ആഴിപൂജയ്ക്ക് കുളത്തിനാല്‍ ഗംഗാധരന്‍പിള്ള നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: