Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോക്ക് ഗാര്‍ഡന്‍ പദ്ധതിക്കായി കാത്തിരിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 07:55 pm IST
in Idukki

ചെറുതോണി:  ജില്ലാ ആസ്ഥാനത്ത് റോക്ക് ഗാര്‍ഡന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.   ഇടുക്കി,ചെറുതോണി അണക്കെട്ടുകളുടെ മധ്യഭാഗത്തായി ആലിന്‍ചുവട് മുതല്‍ ഇടുക്കി വരെയുള്ള പ്രദേശമാണ് ഗാര്‍ഡനായി പരിഗണിച്ചിരിക്കുന്നത്.  ഒറ്റപ്പെട്ടും കൂട്ടമായും കാണപ്പെട്ടുവരുന്ന പാറക്കെട്ടുകളില്‍ മിക്കതും തനിമയാര്‍ന്ന ശില്‍പഭംഗിയുള്ളവയാണ്.  ചെറുതോണി മുതല്‍ ഇടുക്കി വരെയുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണിത്.  വിസ്തൃതമായി കിടക്കുന്ന ഈ പ്രദേശത്ത് ഭീമന്‍പാറ, കുറവന്‍ കുറത്തി, മറുളപ്പാറ, തിമിംഗലപ്പാറ, മത്സ്യകന്യക, ദേവീശില്പം തുടങ്ങി അനവധി ശില്പഭംഗിയാര്‍ന്ന പാറകൂട്ടങ്ങള്‍ കാണാം. ഇടുക്കി വികസന അതോറിറ്റി രൂപീകരിക്കപ്പെട്ട കാലംമുതല്‍ പ്രദേശം റോക്ക് ഗാര്‍ഡനാക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ മാറിമാറിവന്ന സര്‍ക്കാരുകളുടെ കാലത്ത് ഈ ആവശ്യം പരിഗണിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്.  ഇടുക്കി വികസന അതോറിറ്റി ചണ്ഡീഗഢ് മോഡല്‍ വികസന പദ്ധതി സമര്‍പ്പിച്ചിരുന്നതിനുള്ളില്‍ റോക്ക് ഗാര്‍ഡനും ഉള്‍പ്പെട്ടിരുന്നു.  എന്നാല്‍ വികസന പദ്ധതികള്‍ ആകെ പാളിയതോടെ, വന്‍ ടൂറിസം പദ്ധതികളാണ് നഷ്ടമായത്.  ഒടുവില്‍ ഇടുക്കി വികസന അതോറിറ്റി പിരിച്ചുവിട്ടതോടെ ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന പ്രദേശത്തെ ടൂറിസം സാദ്ധ്യതകളും അടഞ്ഞു.  ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ക്ക് അനുബന്ധമായി ഹില്‍വ്യൂ പാര്‍ക്കും ഇടുക്കി ടൂറിസം പാര്‍ക്കും സന്ദര്‍ശിച്ചാണ് സഞ്ചാരികള്‍ മടങ്ങുന്നത്.  നിലവില്‍ ദേശീയ ഉദ്യാന പദ്ധതിയുടെ ഭാഗമായ ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്നാണ് ശില്പചാതുരതയാര്‍ന്ന കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാറക്കെട്ടുകളുടെ കൂട്ടം കാണപ്പെടുന്നത്.  തെരുവയും, ഈറ്റയും, കൈപ്പന്‍പള്ളയും വളര്‍ന്ന് മൂടികിടക്കുന്ന പ്രദേശം വെട്ടിത്തെളിച്ചാല്‍പോലും സഞ്ചാരികള്‍ക്ക് ഇത് ഒരു പുതുമനിറഞ്ഞ കാഴ്ചയായി മാറും.  പത്ത് ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന ഈ പ്രദേശം ടൂറിസം, പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  അടിമാലി- കുമളി ദേശീയപാത 185 ല്‍ ഇടുക്കിക്ക് സമീപമാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.