കണ്ണൂര്‍: നവകേരളം കലാ സാംസ്‌കാരിക ജനകീയ വികസനവേദിയുടെ പുരസ്‌കാരങ്ങള്‍ ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവ് സലീം അഹമ്മദ്, സംഗീത സംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് 26 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ സ്റ്റാര്‍ ഇന്‍ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ പി.കെ.ശ്രീമതി എംപി, കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ എന്നിവര്‍ സമ്മാനിക്കും. കണ്ണൂരിന് ഒരു ശാന്തിഗീതം എന്ന വീഡിയോ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനം ചടങ്ങില്‍ നിര്‍വ്വഹിക്കും. ഷാജി സ്റ്റീഫന്‍ ഗാനചരനയും സംവിധാനവും നിര്‍വ്വഹിച്ച് ബേബി ഇഗ്നേഷ്യസ് ഈണം പകര്‍ന്ന് ബിജു നാരായണന്‍ ആലപിച്ച ആല്‍ബത്തിന്റെ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഫാദര്‍ സ്‌കറിയ കല്ലൂര്‍, ഡോ.ഷാഹുല്‍ ഹമീദ് എന്നിവരാണ് കണ്ണൂരിന് ഒരു ശാന്തിഗീതം നിര്‍മ്മിച്ചത്.
















