കണ്ണൂര്‍: അര്‍ദ്ധസൈനികര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യാ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സ് എക്‌സ് സര്‍വ്വീസ് മെന്‍ വെല്‍ഫേര്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കെ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പി.പി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പ്രഭാകരന്‍, കെ.ഗംഗാധരന്‍, കെ.സനാതനന്‍, ടി.വിജയന്‍, എം.വി.കെ.നായര്‍, കെ.പി.ശ്യാമളടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
















