കണ്ണൂര്‍: സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 26 ന് കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭിന്നശേഷി നിര്‍ണയ ക്യാമ്പും സഹായഉപകരണ വിതരണവും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പരശുവയ്‌ക്കല്‍ മോഹനന്‍ അധ്യക്ഷനാകും. രാവിലെ 8 മണി മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍ കാര്‍ഡ് (ഒറിജിനലും പകര്‍പ്പും), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ശ്രവണ സഹായി ആവശ്യമുള്ളവര്‍ ഓഡിയോഗ്രാം ടെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം എത്തണം.
















