ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ എന്‍സി.സി കേഡറ്റുകളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സംയുക്തമായി ചെമ്പേരി ടൗണും പരിസരവും ശുചീകരിച്ചു. ‘ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി’ എന്ന ലക്ഷ്യത്തോടുകൂടിയാണ് അവര്‍ സമൂഹത്തിനു മുഴുവന്‍ മാതൃകയായത്. പരിപാടിയുടെ ഉദ്ഘാടനം ചെമ്പേരി നിര്‍മല ഹൈസ്‌കൂള്‍ മുഖ്യാധ്യാപിക വത്സമ്മ ജോസ് നിര്‍വഹിച്ചു. സ്‌കൂള്‍ എന്‍സിസി ഓഫീസര്‍ സോണി മാത്യു, സ്റ്റുഡന്റ് പോലീസ് സിപിഒ ഷിന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
















