തലശ്ശേരി: അധ്യാപകനും സാഹിത്യകാരനുമായിരുന്ന കെ.തായാട്ടിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരന്‍ പള്ളിയറ ശ്രീധരനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ കൂടിയായ പള്ളിയറ ശ്രീധരന്‍ ഗണിതശാത്ര വിഷയങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയും കുട്ടികളുടെ മനോവിചാരങ്ങള്‍ തിരിച്ചറിയുകയും ചെയ്ത എഴുത്തുകാരനാണ്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് ചമ്പാട്ടെ തായാട്ട് വീട്ടില്‍ വെച്ച് കവി പി.പി.ശ്രീധരനുണ്ണി സമര്‍പ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ രാജു കാട്ടുപുനം, ഡോ.കെ.വി.ശശിധരന്‍, പ്രേമാനന്ദ് ചമ്പാട്ട്, രാജേ്രന്ദന്‍ തായാട്ട്, ശ്രീലത തായാട്ട് എന്നിവര്‍ പങ്കെടുത്തു.
K Thayyat puraskaram nediya palliyara sreedharan
















