കണ്ണൂര്‍: സ്വാര്‍ത്ഥത മൂടിയ നമ്മുടെ ജീവിതത്തില്‍ നിന്ന് വഞ്ചനയും കാപട്യവും എടുത്തുകളഞ്ഞാല്‍ മാത്രമേ എവിടെയും വിജയിക്കാന്‍ കഴിയുകയുള്ളൂ എന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്‌സൈസ് കായികമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറക്കുവാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന എക്‌സൈസ് കായികമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.എ.ജോസഫ്, പി.ചന്തു, അഡ്വ.ലിഷ ദീപക്, കെ.ടി.ശശി, പി.ജയരാജന്‍, പി.മുരളീധരന്‍, അജിത്ത് ലാല്‍, വര്‍ഗ്ഗീസ് ആന്റണി, പി.വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















