കണ്ണൂര്‍: സത്യസായിബാബയുടെ തൊണ്ണൂറ്റിഒന്നാം ജന്‍മദിനാഘോഷം വിവിധപരിപാടികളോടെ ഇന്ന് കണ്ണൂര്‍ സായിനിലയത്തില്‍ നടക്കും. രാവിലെ 5 മണിക്ക് നഗരസങ്കീര്‍ത്തനം. 8.30 ന് സത്യസായി സഹസ്രനാമാര്‍ച്ചന. തുടര്‍ന്ന് എം.എം.ഷജിത്തിന്റെ ആധ്യാത്മിക പ്രഭാഷണം. ഉച്ചക്ക് 2 മണിക്ക് കുട്ടികളുടെ കലാപരിപാടികള്‍. 3.30 ന് ശ്രീ രുദ്രജപം. 4 മണിക്ക് ഭജന. തുടര്‍ന്ന് മംഗളാരതി എന്നിവ നടക്കും.
















