Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍ വധം: സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കാനുളള സിപിഎം ഗൂഢാലോചനക്ക് വര്‍ഷങ്ങളുടെ പഴക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 01:01 am IST
in Kannur

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുളള സിപിഎം ഗൂഢനീക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം. ഫസലിനെ കൊലചെയ്ത സമയം മുതല്‍ സിപിഎം നേതൃത്വം വളറെ ആസൂത്രിതമായി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് ഉള്‍പ്പെടെയുളള സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെക്കാന്‍ നീക്കം നടത്തിവരികയായിരുന്നു. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ അവസാനത്തെ രാഷ്‌ട്രീയ നാടകമാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് യുവാവിന്റേതെന്ന രീതിയിലുള്ള മൊഴി പുറത്തുവിട്ടിരിക്കുന്നത്.

ഫസല്‍ വധം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് വരുത്തി ത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സിപിഎം സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് സംഘപരിവാര്‍ നേതാക്കളെ കളളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ഇപ്പോള്‍ ഭരണത്തണലിലാണ് നീക്കം നടത്തുന്നത്. കൊലപാതകം നടത്തിയ ഉടന്‍ പ്രദേശത്ത് കാവിനിറമുളള രക്തക്കറ പുരണ്ട ടൗവ്വല്‍ ഉപേക്ഷിച്ച സിപിഎം അക്രമിസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് വരുത്തിത്തീര്‍ത്ത് തലശ്ശേരി മേഖലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആദ്യഘട്ടത്തില്‍ത്തന്നെ സംശയമുടലെടുത്തതോടെ കലാപം ഒഴിവാകുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പല ഘട്ടങ്ങളിലും അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിയെങ്കിലും മൂന്ന് സിപിഎം പ്രവര്‍ത്തകരെ അന്നത്തെ സിപിഎം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പോലീസ് അറസ്റ്റ് ചെയ്തതോടെ ആദ്യ നാടകം പൊളിയുകയായിരുന്നു. പിന്നീട് കേന്ദ്രത്തില്‍ ഇടതുപക്ഷ പിന്തുണയോടെയുള്ള യുപിഎ ഭരണകാലത്തു തന്നെ കേസ് സിബിഐ ഏറ്റെടുക്കുകയും മൂന്ന് സിപിഎം പ്രവര്‍ത്തകരെകൂടി അറസ്റ്റു ചെയ്യുകയും ഗൂഢാലോചനയില്‍ തലശ്ശേരിയിലെ രണ്ട് സിപിഎം നേതാക്കളായ കാരായിമാര്‍ അറസ്റ്റിലാവുകയുമായിരുന്നു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് കളളക്കേസ് ചുമത്തി ജയിലിലടച്ച സുബീഷ് ഉള്‍പ്പെടെയുളള പ്രവര്‍ത്തകരേയും ചില സംഘപരിവാര്‍ നേതാക്കളേയും ഫസല്‍ വധക്കേസില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം നേതൃത്വം ഗൂഢാലോചന നടത്തി വരികയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പാര്‍ട്ടി മുഖപത്രത്തിലും സിപിഎം നേതാക്കളുടെ പ്രസംഗങ്ങളിലുമെല്ലാം ഈ നീക്കത്തിന്റെ അനുരണനങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി പുറത്തു വരുന്നുണ്ടായിരുന്നു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി ബിജെപി ബന്ധം ഉപേക്ഷിച്ച ജില്ലയിലെ രണ്ട് നേതാക്കളേയും അഖിലേന്ത്യാ പ്രചാരകനായിരുന്നുവെന്ന് സ്വയം ഉദ്‌ഘോഷിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ കുഴലൂത്തുകാരനായി നടക്കുന്ന മിന്നിയെപ്പോലുളള ചിലരേയും സിപിഎം നേതൃത്വം ഇതിനുപയോഗിച്ച് വരികയായിരുന്നു. അടുത്ത ദിവസം വരെ സുബീഷിനേയും ചില ആര്‍എസ്എസ് നേതാക്കളേയും ചേര്‍ത്ത് ഫെയ്‌സ് ബുക്കിലും മറ്റും ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടുകയുണ്ടായി. മോശമായ പരാമര്‍ശങ്ങളും ഭീഷണികളും നിറഞ്ഞതായിരുന്നു ഇത്തരം പോസ്റ്റുകള്‍. ഇതെല്ലാം സംബന്ധിച്ച് സുബീഷ് തന്നെ പോണ്ടിച്ചേരി ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തികളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇപ്പോള്‍ നടന്നിരിക്കുന്ന നാടകങ്ങള്‍ എത്ര ആസൂത്രിമാണെന്നതിലേക്കാണ്.

ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസിനെ ഉപയോഗിച്ച് മൂന്നാംമുറയുള്‍പ്പെടെ പ്രയോഗിച്ച് തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന് പറയിപ്പിച്ച സംഭവം. സിബിഐ അന്വേഷിച്ച് കേസിലെ പ്രതികളായ സിപിഎം നേതാക്കളെ ഉള്‍പ്പെടെയുളളവരെ അറസ്റ്റു ചെയ്ത് കോടതി നാടുകടത്തിയത് മുതല്‍ സിപിഎമ്മിന് നില്‍ക്കക്കളളിയില്ലാത്ത അവസ്ഥയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവ് സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ് കൊല ചെയ്യപ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതോടെ സിപിഎമ്മിന്റെ കപട ന്യൂനപക്ഷപ്രേമം വെളിപ്പെട്ടിരുന്നു. തലശ്ശേരി മേഖലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി ഒറ്റപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, കൊലപാതകത്തിലെ ഗൂഢാലോചനക്കാരായ സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കളായ കാരായിമാരെ പിടികൂടുകയും കോടതി കണ്ണൂരില്‍ കയറരുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇപ്പോഴും എറണാകുളത്ത് ജയിലില്‍ കഴിയുകയാണ് ഇരുവരും. ഇവരെ രണ്ടു പേരെയും ജില്ലയില്‍ തിരിച്ചെത്തിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നിന്നും വിജയിപ്പിക്കുകയും ചെയ്തിരുന്നു. ജനപ്രാതിനിധ്യ നിയമമനുസരിച്ച് രക്ഷപ്പെടാന്‍ പഴുതുകള്‍ നോക്കിയെങ്കിലും കോടതി ജില്ലയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കാത്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറി. കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ഏതാനും ദിവസം ആ കസേരയില്‍ ഇരിക്കുകയും ചെയ്തിരുന്നു.

2006 ഒക്‌ടോബര്‍ 21 ന് പുലര്‍ച്ചെയായിരുന്നു സിപിഎം സംഘം ഫസലിനെ വെട്ടിക്കൊന്നത്. കേസിന്റെ വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിപിഎം നടത്തിയ നീക്കങ്ങള്‍ വിചാരണ തടസ്സപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണെന്നു കൂടി വ്യക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.