കണ്ണൂര്‍: ചക്കരക്കല്ലില്‍ കരാത്തെ മാസ്റ്റേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കരാത്തെ ക്ലാസിന്റെ ഉദ്ഘാടനച്ചടങ്ങിനു നേരെ ഒരു സംഘം അക്രമം നടത്തിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കരാത്തെ മാസ്റ്റര്‍ കെ.വി.മനോഹരന്റെ ശിഷ്യനായ ചക്കരക്കല്ലിലെ വിനയന്‍സിന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് അക്രമം നടത്തിതെന്ന് എന്‍.കെ.സുഗന്ധന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.വി.മനോഹരനു മാത്രമാണ് കണ്ണൂരില്‍ കരാട്ടെ ക്ലാസ് നടത്താന്‍ അധികാരമുളളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അക്രമമെന്ന് ഇവര്‍ പറഞ്ഞു. അര മണിക്കൂറോളം അക്രമികള്‍ കൊലവിളി നടത്തിയതായും ചടങ്ങില്‍ പങ്കെടുത്തവരെ ബന്ധികളാക്കി സുഗന്ധനു നേരെ കയ്യേറ്റവും നടന്നു. കരാത്തെയെന്ന കലയെ അപമാനിക്കുന്നതിനും കരാത്തെയെ താറടിച്ചു കാണിക്കാനും മനോഹരന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണ്. ഒന്നുമില്ലായ്‌മയില്‍ നിന്നും കോടിപതിയായി മാറിയ മനോഹരന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.അമീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.സുഗന്ധന്‍, കെ.വി.സുരേഷ് കുമാര്‍, പി.കെ..ഷിജില്‍ എന്നിവര്‍ പങ്കെടുത്തു.
















