കണ്ണൂര്‍: വിദ്യാഭ്യാസ വായ്‌പ എടുത്തവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കടം മുഴുവനായും എഴുതിത്തള്ളണമെന്നും വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ളവരുടെ പലിശ ഒഴിവാക്കി മുതല്‍ സംഖ്യ തവണകളായി സ്വീകരിക്കണമെന്നും എജ്യുക്കേഷണല്‍ ലോണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്‌പയെടുത്ത് മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്‌മയായ എജ്യുക്കേഷണല്‍ ലോണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 24ന് കാലത്ത് പത്തിന് യോഗശാലാ ഹാളില്‍ യോഗം ചേരും. വാര്‍ത്താസമ്മേളനത്തില്‍ എം.എ.ജലീല്‍, ബെന്നി ഫര്‍ണാണ്ടസ്, പി.ധനരാജ്, ടി.രാജന്‍, വി.വി.വിജേഷ് എന്നിവര്‍ പങ്കെടുത്തു.
















