കണ്ണൂര്‍: പെണ്‍കുട്ടികള്‍ക്ക് കരാത്തെ നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന് കരാത്തെ മാസ്റ്റേഴ്‌സ് അസോസിയേഷനും കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കരാത്തെ അസോസിയേഷനും ചേര്‍ന്ന് നടത്തിയ കരാത്തെ വേള്‍ഡ് കരാത്തെ ഫെഡറേഷന്‍ കുമിത്തെ സെമിനാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 52 കരാത്തെ മാസ്റ്റര്‍മാര്‍ പങ്കെടുത്ത സെമിനാര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.അമീര്‍ അധ്യക്ഷത വഹിച്ചു. കെ.എം.ഷാജു, പി.ടി.മാത്യു, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ.സുഗന്ധന്‍ സ്വാഗതവും എന്‍.ബേബി നന്ദിയും പറഞ്ഞു.
















