Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരളം തഴഞ്ഞ ഇഷ്ടിയെ ഗോവ കെട്ടിപ്പുണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 11:13 pm IST
in Entertainment

    ഇഷ്ടിയില്‍ നിന്നുള്ള രംഗം

പനാജി (ഗോവ): കേരളം തഴഞ്ഞാലും അര്‍ഹിക്കുന്നതിന് എപ്പോഴും അംഗീകാരം കിട്ടുമെന്ന വിശ്വാസമാണ് ജി. പ്രഭയ്‌ക്കുള്ളത്. ഗോവയില്‍ നിന്ന് ഫോണിലൂടെ വിവരം പറയുമ്പോള്‍ ആ വിശ്വാസത്തിന്റെ ദാര്‍ഢ്യം വ്യക്തമാകുന്നു. ഇഷ്ടി എന്ന സംസ്‌കൃത സിനിമയുടെ സംവിധായകനായ അദ്ദേഹം തന്റെ സാമൂഹിക പ്രതിബദ്ധതയുടെ കൈയ്യൊപ്പ് എന്ന നിലയിലാണ് സിനിമയെ കാണുന്നത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഇഷ്ടി എന്തുകൊണ്ട് തഴയപ്പെട്ടു എന്ന ചോദ്യത്തിന് മധുരമുള്ള മറുപടിയാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിന് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇഷ്ടിയുടെ പ്രദര്‍ശനശേഷം കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍ മലയാളിയായ സംവിധായകന്റെ ഉള്ളും നിറഞ്ഞു, മനസു കുളിര്‍ത്തു, എക്കാലത്തെയും പ്രസക്തമായ ഒരു സന്ദേശത്തിലേക്ക് സംസ്‌കൃതത്തിന്റെ ദീപശിഖയുമായി ഇറങ്ങുമ്പോള്‍ അല്പം അധൈര്യം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസം.

ഇഷ്ടി ഒരാത്മാന്വേഷണമാണ്. അനാചാരങ്ങളും അതിന്റെ ഉപോല്‍പ്പന്നങ്ങളും അരങ്ങുവാണിരുന്ന ഒരു കാലഘട്ടത്തില്‍ നമ്പൂരി സമുദായത്തില്‍ നിലനിന്നിരുന്ന സംഭവഗതിയിലേക്കാണ് ഇഷ്ടി പ്രേക്ഷകരെ നയിക്കുന്നത്. ഇളം പ്രായമുള്ള വധുക്കളെ വൃദ്ധന്മാര്‍ വിവാഹം ചെയ്യുകയും തുടര്‍ന്നുണ്ടാവുന്ന വിക്ഷുബ്ധതയും വല്ലാത്തൊരു മാനസികാവസ്ഥയാണുണ്ടാക്കുക. അകാലവൈധവ്യത്തിന്റെ നെരിപ്പാടില്‍ ജീവിതം ഹോമിച്ചു തീര്‍ക്കുന്ന സ്ത്രീകളുടെ മനസിലേക്ക് ആരും നോക്കുന്നില്ല. അനാചാരത്തിന്റെ മുള്ളുവടികൊണ്ടുള്ള അടിയേറ്റ് ചോര വാര്‍ന്ന് ഇരുട്ടറയില്‍ ഒടുങ്ങാനാണ് അവര്‍ക്ക് വിധി.

അത്തരമൊരു കാലഘട്ടത്തില്‍ 71 കാരനായ സോമയാജിപ്പാടിന്റെ വധുവായി 17കാരിയായ ശ്രീദേവിയെത്തുന്നതും അവര്‍ അക്ഷരാഗ്നിജ്വലിപ്പിച്ച് ഏവരുടെയും കണ്ണുതുറപ്പിക്കുന്നതും തുടര്‍ സംഭവങ്ങളുമാണ് ജി. പ്രഭയെന്ന ചെന്നൈ ലൊയോള കോളജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന മലയാളിയായ സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഉല്‍പതിഷ്ണുവായ ശ്രീദേവി, സോമയാജിപ്പാടിന്റെ മൂത്തഭാര്യയിലെ മക്കള്‍ക്കാണ് അക്ഷരാഗ്നി പകര്‍ന്നു കൊടുക്കുന്നത്. അത് അവിഹിത ബന്ധത്തിന്റെ പാപത്തില്‍ പെടുത്തി അവളെ വേട്ടയാടുന്നതും കാവ്യാത്മകമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സോമയാജിപ്പാടായി നെടുമുടി വേണു ശരിക്കും ജീവിക്കുകയാണ് ചിത്രത്തില്‍. അത്ര തന്മയത്വത്തോടെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഗോവയിലെ പ്രദര്‍ശനശേഷം കിട്ടിയ വന്‍ സ്വീകാര്യത തന്നെ അതിന് തെളിവ്. മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളില്‍ ഒന്ന് ഇഷ്ടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

നമ്പൂതിരി സമുദായത്തിലെ അക്കാലത്തെ അനാചാരം ഏറിയും കുറഞ്ഞും ഇന്നും ഇന്ത്യയിലെ പല സമുദായങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്ന പക്ഷക്കാരനാണ് ജി.പ്രഭ.

നേരത്തെ ചില സംസ്‌കൃത സിനിമകള്‍ ഇറങ്ങിയിരുന്നെങ്കിലും സാമൂഹിക വിഷയം കൈകാര്യംചെയ്തവയായിരുന്നില്ല അവയൊന്നും. പലതുകൊണ്ടും ശ്രദ്ധേയമാണ് ഇഷ്ടി. അക്കിത്തം ആദ്യമായി പാട്ടെഴുതിയത് ഈ ചിത്രത്തിനാണ്. എല്‍ദൊ എന്ന യുവക്യാമറാമാന്‍ ദൃശ്യങ്ങളിലൂടെ കവിത രചിച്ചിരിക്കുന്നു. ബി. ലെനിനാണ് ചിത്രസംയോജനം. നല്ല നടനുള്ള അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ മത്സരിക്കുന്ന നെടുമുടി വേണുവിന് ഇഷ്ടിയിലെ അഭിനയംവഴി അത് ലഭ്യമാകാനുള്ള എല്ലാ സാധ്യതയും സംവിധായകന്‍ കാണുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.