കാലടി: മലയാറ്റൂരില്‍ ടോറസ് ഇടമലയാര്‍ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. മുണ്ടങ്ങാമറ്റം പട്ടുകുടി രാഹുല്‍(20)നിനാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച്ച രാത്രി അടിവാരത്ത് നിന്ന് കണ്ണിമംഗലത്തുളള പാറമടയിലേയ്‌ക്ക് പോകുന്നതിനിടെ യൂക്കാലി ഭാഗത്ത് വച്ചാണ് ടോറസ് 25 അടിയോളം താഴ്‌ച്ചയുളള കനാലിലേക്ക് മറിഞ്ഞത്.
കയ്യിനും കാലിനും ഒടിവും തലക്ക് പരിക്കും പറ്റിയ ഡ്രൈവറെ നാട്ടുകാരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം കനാലില്‍ നിന്ന് കയറ്റിയത്.
















