അങ്കമാലി: റേഷന്‍ കാര്‍ഡ് ബിപിഎല്‍ ലിസ്റ്റില്‍ പെടുത്തുന്നത് തുറവൂര്‍ പഞ്ചായത്തില്‍ അട്ടിമറിക്കുന്നതായി ബിജെപി തുറവൂര്‍ ടൗണ്‍ കമ്മറ്റി ആരോപിച്ചു. സിപിഎം നേതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ബിപിഎല്‍ പുന:പരിശോധനയില്‍ പാര്‍ട്ടി അംഗങ്ങളെ തിരുകി കയറ്റുന്നു. മക്കള്‍ വിദേശത്തും 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍ പോലും ലിസ്റ്റില്‍ ഇടം കാണുമ്പോള്‍ 3 സെന്റില്‍ താമസിക്കുന്ന പട്ടികജാതി വിധവകള്‍ പോലും ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്താകുന്നു ഇവര്‍ പരാതി പറഞ്ഞാല്‍ ഇത് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ പറഞ്ഞ് തടി തപ്പുന്നു.
അനര്‍ഹരെ തിരികി കയറ്റി, അര്‍ഹരെ ഒഴിവാക്കിയുള്ള ഈ ലിസ്റ്റ് ബിജെപിക്ക് അംഗീകരിക്കാനാകില്ലെന്നുംനിയമ നടപടിക്കും, ശക്തമായ പ്രക്ഷോഭം സംഘടിപ്പക്കുന്നതിനും യോഗം തീരുമാനിച്ചു. ബിജെപി ബൂത്ത് പ്രസിഡന്റ് വി.ആര്. പ്രിയദര്ശന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പുരുഷോത്തമന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ ടി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















