മരട്: നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ജിന്സണ് പീറ്ററുടെയും നേതൃത്വത്തില്‍ നെട്ടൂര്‍ സ്വദേശിയെ തട്ടികൊണ്ട് പോയി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ഗുണ്ടാ സംഘാംഗങ്ങളെ കൊച്ചി സിറ്റി പോലീസ് ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടനേതാക്കളായ ഭായി നസീര്‍, കുണ്ടന്നൂര്‍ തമ്പി, പ്രവീണ്‍, പ്രജീഷ്, നിക്സണ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഐഎന്‍ടിയുസി നേതാവിനെ ഭായി നസീറിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ചാണ് ആന്റണി ആശാന് പറമ്പില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചത്. അറസ്റ്റിലായ ഗുണ്ടകള്‍ നിരവധി ക്വട്ടേഷന്‍ കേസുകളില്‍ പ്രതികളാണ്. ആന്റണി ആശാന് പറമ്പിലിന്റേയും ജിന്സണ് പീറ്ററിന്റേയും മുന്‍ കൂര് ജാമ്യാപേക്ഷ കോടതി തള്ളി.
















