വിളപ്പില്‍: തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികള്‍ മസ്റ്റ് റോളില്‍ ഒപ്പിട്ട ശേഷം മെമ്പര്‍ക്കൊപ്പം പാര്‍ട്ടി പരിപാടിക്ക് പോയി. തിരിച്ചെത്തി ജോലിക്ക് കയറാന്‍ തുടങ്ങിയപ്പോഴേക്കും ബ്ലോക്ക് അധികൃതര്‍ കയ്യോടെ പൊക്കി പറഞ്ഞുവിട്ടു.
വിളപ്പില്‍ പഞ്ചായത്തിലെ ഹൈസ്കൂള്‍ വാര്‍ഡിലാണ് തൊഴിലുറപ്പിനിടയില്‍ മുങ്ങിയ ആറ് തൊഴിലാളികളെ അസി. ബിഡിഒ പിടികൂടിയത്. സിപിഎം ഇന്നലെ നടത്തിയ രാജ്ഭവന് മാര്‍ച്ചിന് ആളെക്കൂട്ടാനാണ് വാര്‍ഡ് മെമ്പര്‍ ബിജു
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ പാര്‍ട്ടി പരിപാടിക്ക് പോയെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസി. ബിഡിഒ സുരേഷ് തൊഴിലാളികളോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നു. ബിജെപി നേതാവ് തിരുനെല്ലിയൂര്‍ സുധീഷ് സമീപം
ദാസ് പാര്‍ട്ടി അനുഭാവികളായ ആറ് തൊഴിലാളികളെ പണിസ്ഥലത്ത് നിന്ന് കൊണ്ടുപോയത്. ഇവര്‍ മസ്റ്റ് റോളില്‍ ഒപ്പിട്ടതിന് ശേഷമായിരുന്നു സമരസ്ഥലത്തേക്ക് യാത്ര തിരിച്ചത്.
ബിജെപി നേതാവ് തിരുനെല്ലിയൂര്‍ സുധീഷും നാട്ടുകാരും ചേര്‍ന്ന് വിവരം ബ്ലോക്ക് അധികൃതരെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ തൊഴിലുറപ്പ് സൈറ്റില്‍ പരിശോധനയ്ക്ക് എത്തിയ അസി. ബിഡിഒ സുരേഷ്, 18 പേര് പണിയെടുക്കേണ്ട സ്ഥലത്ത് 12 തൊഴിലാളികളെ ഉള്ളുവെന്ന് മനസിലാക്കി. തൊട്ടടുത്ത സൈറ്റില്‍ ജോലി ചെയ്യിക്കുകയായിരുന്ന മേറ്റിനോട് വിവരം തിരക്കിയപ്പോള്‍ ആറുപേര്‍ അവധിയിലാണെന്ന് പറഞ്ഞു. തുടര്‍ന്ന് ബ്ലോക്ക് ഉദ്ധ്യോഗസ്ഥന് മേറ്റിനടുത്തെത്തി മസ്റ്റ് റോള്‍ പരിശോധിച്ചു. മസ്റ്റ് റോളില്‍ ഈ ആറ് തൊഴിലാളികളുടെ ഒപ്പ് വെട്ടിത്തിരുത്തി മേറ്റ് അവധി രേഖപ്പെടുത്തിയതായി കണ്ടെത്തി.
മസ്റ്റ് റോളില്‍ കൃത്രിമം നടത്തിയതിനും ഒപ്പിട്ട തൊഴിലാളികളെ പാര്‍ട്ടി പരിപാടിക്ക് പോകാന്‍ അനുവദിച്ചതിനും മേറ്റിനെതിരെ ബിഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസി. ബിഡിഒ അറിയിച്ചു. ബ്ലോക്ക് ഉദ്ധ്യോഗസ്ഥന് അന്വേഷണത്തിന് എത്തിയതറിഞ്ഞ് മെമ്പര്‍ക്കൊപ്പം ആറ് തൊഴിലാളികളും പണിസ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ഇവരെ ജോലിയില്‍ തുടരാന്‍ ബിഡിഒ അനുവദിച്ചില്ല. ഈ ദിവസത്തെ ഇവരുടെ ശമ്പളം തടയുവാന്‍ ബിഡിഒ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കും.
















