കോട്ടയം: ദക്ഷിണേഷ്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ചെയിനായ ഓക്‌സിഡന്റെ നാഗമ്പടം, കഞ്ഞിക്കുഴി ഷോറൂമുകളില്‍ ഡിജിറ്റല്‍ ഫെസ്റ്റും ലോണ്‍ മേളയും ആരംഭിച്ചു. മൊബൈല്‍ ഫോണുകള്‍, ആക്‌സസറീസുകള്‍ എന്നിവയ്‌ക്ക് ആകര്‍ഷകമായ വിലക്കിഴിവും ഒപ്പം 4000 രൂപയ്‌ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും സമ്മാനങ്ങളും വ്യവസ്ഥകള്‍ക്ക് വിധേയമായി ഇക്കാലയളവില്‍ ലഭിക്കും. ബ്രാന്‍ഡഡ് കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഓഫര്‍കിറ്റും ടിവി, മ്യൂസിക് സിസ്റ്റം എന്നിവയ്‌ക്ക് ഡിസ്‌കൗണ്ടും നല്‍കുന്നു. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ 2017ല്‍ തിരിച്ചടവ് സൗകര്യത്തോടുകൂടിയ ലളിത തവണ വ്യവസ്ഥയില്‍ വായ്‌പാ സൗകര്യവും ഓക്‌സിജന്‍ ഷോറൂമുകളില്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947244450.
















