കുറിച്ചി : ആംഗ്ലിക്കന്‍ അതിഭദ്രാസന വര്‍ക്കേഴ്സ് കോണ്‍ഫെറന്‍സ് 23 ,24 തീയതികളില്‍ കുറിച്ചി വിജെഎസ് ഹാളില്‍ നടക്കും. 23ന് വൈകിട്ട് 4ന് നടക്കുന്ന വൈദിക സഭാപ്രവര്‍ത്തക സമ്മേളനത്തില്‍ ആര്‍ച് ബിഷപ് ഡോ. ലേവി ജോസഫ് ഐക്കര അധ്യക്ഷത വഹിക്കും. ആംഗ്ലിക്കന്‍ ചര്‍ച് ഓഫ് ഇന്ത്യ മെത്രപൊലീത്ത മോസ്റ്റ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 10ന് നടക്കുന്ന സ്ത്രീജന യുവജന സമ്മേളനത്തില്‍ ബിഷപ് ഡോ. ജോണ്‍ ജോസഫ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ഡോ. സ്റ്റീഫന്‍ വട്ടപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ആര്‍ച് ബിഷപ് ഡോ. വി.ജെ .സ്റ്റീഫന്‍ തിരുമേനിയുടെ 30-ാമത് അനുസ്മരണ ശിശ്രൂഷ, വിശുദ്ധ സംസര്‍ഗം എന്നിവ നടക്കും.
















