പുതുപ്പള്ളി: പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുവാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് ഭാരതീയ ജനതപാര്‍ട്ടി ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഭാരതീയ മോര്‍ച്ച ഒബിസി മോര്‍ച്ച പുതുപ്പള്ളി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിലെയും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയും ഒബിസി വിഭാഗക്കാരെ സംരക്ഷിക്കുന്നതിനാവശ്യമായ സംവരണ സംവിധാനം നടപ്പിലാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി മുഖ്യപ്രഭാഷണം നടത്തി.
















