കാസര്‍കോട്: ജില്ലയിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന പട്ടികവര്‍ഗക്കാരായ കൊറഗ വിഭാഗക്കാരുടെ വികസനത്തിന് തടസ്സമായ അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊറഗ വിഭാഗക്കാരായ അഭ്യസ്തവിദ്യരെയും, സാമൂഹ്യപ്രവര്‍ത്തകരെയും, വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്് ബദിയടുക്ക പഞ്ചായത്തിലെ ബര്‍ത്തലോമിയോ. എ.എസ്.ബി.എസ് ബേളയില്‍ സംഘടിപ്പിച്ച ശില്പശാല പ്രാക്തനഗോത്ര വിഭാഗ ജനതയ്ക്ക് പരാതികളും അനുഭവങ്ങളും പങ്കുവെക്കാനുള്ള വേദിയായി മാറി. വിവിധ വകുപ്പുകളെ സംയോജിച്ച് കൊറഗ വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്കെ ജീവന്‍ബാബു, ഉറപ്പു നല്കി. ശില്‍പ്പശാലയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജ് ഫിലിപ്പ് തോമസ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ കെ.കൃഷ്ണപ്രകാശ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ് കൃഷ്ണ ഭട്ട് എന്നിവര്‍ പങ്കെടുത്തു. ശില്‍പ്പശാലയില്‍ കൊറഗ വിഭാഗത്തില്‍പ്പെട്ട 150-ഓളം പ്രതിനിധികള്‍ പങ്കെടുത്തു. നിലവില്‍ കൊറഗ വിഭാഗം നേരിടുന്ന പ്രശ്നങ്ങളും ഭാവിയില്‍ ഈ വിഭാഗത്തിന്റെ വികസനത്തിനായി നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചും ശില്‍പ്പശാലയില്‍ ഉദ്യോഗസ്ഥരും പ്രതിനിധികളും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: