ബോവിക്കാനം: കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മില്‍ നിന്നും രാജിവെച്ച് അമ്പതോളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബോവിക്കാനത്ത് നടന്ന സ്വീകരണ യോഗം ബിജെപി ജില്ലാ കമ്മറ്റിയംഗം ചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ബേപ്പ് അധ്യക്ഷത വഹിച്ചു. ബിജെപി ഉദുമ മണ്ഡലം സെക്രട്ടറി ജയകൃഷ്ണന് മാസ്റ്റര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി ദിലീപ്, ഷിബിന്‍, മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റിയംഗം ഉഷാകുമാരി, പട്ടികജാതി മോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി ഗണേഷ് മജാകര്, ബിജെപി ഉദുമ മണ്ഡലം കമ്മറ്റിയംഗം പ്രകാശ് എന്നിവര്‍ സംസാരിച്ചു. മനോജ് മുളിയാര്‍ സ്വാഗതവും, രഞ്ജിത്ത് അമ്മംകോട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ ആനയിച്ച് ബോവിക്കാനത്ത് പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: