ഇരിങ്ങാലക്കുട : സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ്വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. തൊമ്മാന ചെങ്ങാറ്റുമുറി കല്ലിങ്ങപ്പുറം മകന് ഡിനോ എന്ന മുള്ളന്‍ ഡിനോ (21) ആണ് അറസ്റ്റിലായത്. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി ഇരിങാലക്കുട സിഐ എം.കെ.സുരേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. കൊടൈക്കനാല്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കൊണ്ടുവന്നു 600 രൂപയുടെ ചെറുപൊതികളാക്കി വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ഉപഭോക്താക്കള്‍ക്കും വില്പന നടത്തുന്നതാണ് ഇയ്യാളുടെ രീതി. ജോയിന്റ്, മരുന്ന്, സ്വാമി എന്നീ ഓമനപേരുകളിലാണ് കഞ്ചാവ് ഉപഭോക്താക്കള്‍ക്കിടയില്‍ എത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: