ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍വകുപ്പുകളും, സര്ക്കാരിതരവകുപ്പുകളും ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളും സേവനങ്ങളും കൂടുതല്‍ വിപുലമാക്കാന്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്. രവിശങ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
നാലുദിവസം കൂടുമ്പോള്‍ അവലോകനയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തും. പോരായ്മകള്‍ പരിഹരിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
സിധാനത്തെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൃത്തിയും ശുദ്ധിയും പരിപാലിക്കുതിനാവശ്യമായ ബോധവത്ക്കരണ ക്ലാസുകളും നടത്തും. ഇതിനായി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറും ഹെല്‍ത്ത് നോഡല്‍ ഓഫീസറും ഡ്യൂട്ടിമജിസ്ട്രേറ്റും അടങ്ങിയ കമ്മറ്റി രൂപീകരിക്കും.
ചന്ദ്രാനന്ദന്‍ റോഡിലൂടെ സിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്കി. ജല അതോറിറ്റിയുടെ മരക്കൂട്ടത്തിലെയും ശരംകുത്തിയിലെയും രണ്ട് ആര്‍ഒ പ്ലാന്റുകള്‍ ഉടന്‍ കമ്മീഷന് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത ഉള്ളതിനാല്‍ ഉരല്കുഴിയിലൂടെ ഭക്തര്‍ കൂട്ടംകൂട്ടമായി പോകുന്നത് ഒഴിവാക്കി വരിവരിയായി പോകാന്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചു. യോഗത്തില്‍ ഫെസ്റ്റിവല്‍ കണ്‍ട്രോളിങ് ഓഫീസര്‍ സോമശേഖരന്‍ നായര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് രാജചന്ദ്രന്, എഇ ഇലക്ട്രിക്കല്‍ രാജേഷ് മോഹന്‍, എഇ സിവില്‍ ബസന്ത് കുമാര്‍, എഇ സിവില്‍ ശ്യാമപ്രസാദ്, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: