മൂന്നാര്‍: പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് വാഹനം ആക്രമിച്ച മൂന്ന് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. ദേവികുളം ഫാക്ടറി ഡിവിഷനില്‍ സതീഷ്‌കുമാര്‍(32), മൂന്നാര്‍ ന്യൂകോളനി സ്വദേശി പീറ്റര്‍ (32), സൈലന്റ് വാലി സെക്കന്‍ഡ് ഡിവിഷന്‍ സ്വദേശി മുരുകന്‍(37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പോലീസ് വാഹനം ആക്രമിച്ചത്. പിക്കറ്റിങ്ങിനിടെ ഗേറ്റും തകര്‍ത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലുമായി പത്ത് പേര്‍ക്കെതിരെയാണ് മൂന്നാര്‍ പോലീസ് കേസ് എടുത്തിരുന്നത്. സംഭവത്തില്‍ ബാക്കിയുള്ളവര്‍ ഒളിവിലാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ മറ്റ് പ്രതികളെ അന്വേഷിച്ച് വരികയാണെന്ന് എസ്‌ഐ പറഞ്ഞു.
















