ചേര്‍ത്തല: ലാഭേച്ഛ കൂടാതെ സേവനം ചെയ്യുന്ന സേവാഭാരതിയുടെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്ര സ്‌പെഷല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് സേവാഭാരതി നല്‍കിയ കസേരകള്‍ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ജാതി മത രാഷ്ടീയത്തി തീതമായി സംഘടന ചെയ്യുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.ഭാസി, പതിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍.കെ. പണിക്കര്‍, സേവാഭാരതി താലൂക്ക് പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ. കര്‍ത്താ, പി.ആര്‍. ബാലചന്ദ്രന്‍, പങ്കജാക്ഷപണിക്കര്‍, രമ്യ എന്നിവര്‍ സംസാരിച്ചു.
















