കൊല്ലം: താലൂക്ക് ഓഫീസ് പുതിയ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തഹസീല്‍ദാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ എന്നിവരുടെ പരിധിയില്‍ വരുന്ന വിവിധ സെക്ഷനുകള്‍, സര്‍വേ വിഭാഗം, റിക്കാര്‍ഡ് വിഭാഗം എന്നിവയാണ് പഴയ താലൂക്ക് ഓഫീസിന് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. നാല്, അഞ്ച്, ആറ് നിലകളുടെ പണി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് തെരഞ്ഞെടുപ്പ് വിഭാഗം, റവന്യൂ റിക്കവറി തഹസീല്‍ദാരുടെ കാര്യാലയം, സമ്മേളനഹാള്‍ തുടങ്ങിയവയും ഇവിടേക്ക് മാറ്റും. നൂറോളം ജീവനക്കാര്‍ പുതിയ സൗകര്യത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൈതൃകസ്മാരകമായി സംരക്ഷിക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും. നിര്‍മിതികേന്ദ്രത്തിനാണ് പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. തഹസീല്‍ദാര്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍, അഡീഷണല്‍ തഹസീല്‍ദാര്‍ ടി.ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി.ദേവരാജന്‍ തുടങ്ങിയവര്‍ പുതിയ ഓഫീസ് ക്രമീകരണത്തിന് നേതൃത്വം നല്‍കി.
















