പേരാമ്പ്ര: പ്രധാനമന്ത്രിയുടെ സാമ്പത്തിക നടപടി ഉചിതമായെന്നും നേരത്തെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് സാമ്പത്തിക നടപടി സ്വീകരിക്കാന്‍ ചങ്കൂറ്റമില്ലായിരുന്നെന്നും എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു വലതു മുന്നണികള്‍ ആര്‍ക്കു വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു വരെ പ്രചാരത്തിലുള്ള നൂറു മുതല്‍ പത്ത് രൂപവരെയുള്ള നോട്ടുകള്‍ എവിടെ പോയി? എല്ലാവരും 2000 രൂപയുടെ കാര്യം പറയുന്നു.
കേരളത്തിലെ ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളിലുള്ള ചെറിയ നോട്ടുകള്‍ ഇപ്പോള്‍ എവിടെ പോയി. 2000 രൂപയുടെ നോട്ടിനു പകരം ചെറിയ നോട്ടുകള്‍ കൈമാറിയാല്‍ തീരുന്ന പ്രശ്‌നമേ കേരളത്തിലുള്ളൂ. എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്‍ പ്രസിഡന്റ് പി .എം കുഞ്ഞിക്കണ്ണന്‍അധ്യക്ഷത വഹിച്ചു.യോഗംകൗണ്‍സിലര്‍ അഡ്വ.രാജന്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.രാജന്‍ കുന്നുമ്മല്‍, ഗോപാലന്‍ മലയില്‍, ബെല്‍ജിത്ത് പരുത്തിപ്പാറ, സുശീലാ വേലായുധന്‍, നാരായണന്‍ വെള്ളിലോട്ട്, ഗോപാലന്‍.പി, ചേക്കുട്ടി മന്ദങ്കാവ്, പുരുഷോത്തമന്‍, ബാബു കാരയാട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹരിദാസ് സ്വാഗതം പറഞ്ഞു.
















