കണ്ണൂര്‍ : ജില്ലാതല സമാധാനയോഗ തീരുമാന പ്രകാരം ഇന്ന് വാളാങ്കിച്ചാലില്‍ ശാന്തിയാത്ര നടത്തും. വൈകിട്ട് 4 മണിക്ക് കോട്ടയം രാജാസ് ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്ന് ശാന്തിയാത്ര ആരംഭിക്കും. മുണ്ടമൊട്ടയിലാണ് സമാപനം. 23ന് പിണറായിയിലും ശാന്തിയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. പിണറായി കമ്പനിമൊട്ടയില്‍ നിന്ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച് പിണറായി ടൗണില്‍ സമാപിക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി സഞ്ജയ്‌കുമാര്‍ ഗുരുദിന്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഹയര്‍സെക്കണ്ടറി-കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സമാധാനത്തിനായി കൈകോര്‍ക്കാം എന്ന സന്ദേശവുമായി യാത്രയില്‍ പങ്കെടുക്കും. സമാധാനകാംക്ഷികളായ മുഴുവനാളുകള്‍ക്കും ശാന്തിയാത്രയില്‍ പങ്കെടുക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
















