കോട്ടയം: ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജിയോളജി, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരേയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചാല്‍ അനധികൃത മണ്ണെടുപ്പും തണ്ണീര്‍ത്തടം നികത്തലും ഇല്ലാതാക്കുന്നതിന് സാധിക്കുമെന്ന് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ അനധികൃതഖനനങ്ങളേക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു. ഇത് സംബന്ധിച്ച നിവേദനം ജില്ലാ കളക്ടര്‍ക്ക് നല്‍കി. ഈ വിഷയത്തില്‍ ഉടന്‍ അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. അമല്‍.ജി.പോള്‍, തോമസ് മാത്യു, അഖില്‍ ജയിംസ്, ജോജിമോന്‍ അമ്പാട്ട്, മനീഷ് കുര്യന്‍, സച്ചു വര്‍ഗീസ്, ജിസ് കാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
















