റാന്നി: ശബരിമല തിരുവാഭരണപാത സംരക്ഷിക്കാന്‍ കടപ്പെട്ടവര്‍ തന്നെ കൈയേറ്റക്കാര്‍ക്ക് പ്രോത്സാഹനം നല്കുന്ന നടപടികളില്‍നിന്നു പിന്മാറണമെന്ന് തിരുവാഭരണ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഇവരുടെ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയ നേതാക്കളുടേയും നിലപാടില്‍ സമിതി പ്രസിഡന്റ് കെ.ഹരിദാസ് പ്രതിഷേധിച്ചു. പാതയില്‍ റാന്നി വില്ലേജില്‍പെട്ട ചിലസ്ഥലങ്ങളില്‍ വ്യക്തികളും സ്ഥാപനങ്ങളും വീണ്ടും കൈയേറ്റം നടത്തുന്നു. തിരുവാഭരണ പാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് അതിര്‍ത്തി കല്ലുകളുമിട്ട് സംരക്ഷണം ബന്ധപ്പെട്ട പഞ്ചായത്തുകളെ ഏല്‍പ്പിച്ചിരുന്നു. വൈക്കം സ്കൂള്‍ ഭാഗത്ത് പാത കൈയേറി ഷെഡ്ഡും, സെപ്റ്റിക് ടാങ്കും നിര്‍മിച്ചിട്ടും പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിച്ചില്ല.വൈക്കംകുത്തുകല്ലുങ്കല്പടി ഭാഗത്ത് വീണ്ടും കൈയേറ്റം നടന്നു. വിഷയത്തില്‍ നടപടി ഉണ്ടായില്ലങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ിരുവാഭരണ സംരക്ഷണ സമിതി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: