തിരുവല്ല: തിരുവാഭരണ പാതയിലടക്കം വൈദ്യുത വിളക്കുകള്‍ കത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ സിബി സാം തോട്ടത്തില്‍.ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് സംസ്ഥാന നേതാക്കളെ അടക്കം പങ്കെടുപ്പിക്കും.തീര്‍ത്ഥാടനം തുടങ്ങി ആദ്യ വാരത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാരിനും വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോസ്റ്റുകളില്‍ റാന്തല്‍ കത്തിച്ചു.പ്രവീണ്ചന്ദ്രന് , അഖില്‍ രാജ് ,ഉണ്ണി , ശരത് എന്നിവര്‍ നേതൃത്ത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: