കല്‍പ്പറ്റ :കൃഷ്ണിഗരിയില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 238 റണ്ണിന് എല്ലാവരും പുറത്തായി. ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ലഞ്ചിന് ശേഷവും വിക്കറ്റ് വീഴ്ച തുടര്‍ന്നതോടെ ടീം സ്‌കോള്‍ 200 കടക്കില്ലെന്ന നിലയില്‍ പതറുകയായിരുന്ന ടീമിനെ ഓപ്പണറായിറങ്ങി മികച്ച ബാറ്റിംഗ് പുറത്തെടുത്ത അമിത് കുമാര്‍ ഗൗതം സെഞ്ച്വറി വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ഡെല്‍ഹി – രാജസ്ഥാന്‍ രഞ്ജി മത്സരത്തിന് മുന്നോടിയായി വയനാട് എ.എസ്.പി.ജയദേവ്.ജി. ഐ.പി.എസ്.കളിക്കാരെ പരിചയപ്പെടുന്നു. കെ സി എ വൈസ് പ്രസിഡണ്ട് ടി ആര്‍ ബാലകൃഷ്ണന്‍, വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ സമീപം.
പ്രകടനവുമായി ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. 15 ബൗണ്ടറിയും 2 സിക്‌സുമുള്‍പ്പെടെ 182 പന്തുകളില്‍ നിന്നാണ് ഗൗതം ഡല്‍ഹിക്കെതിരെ ആദ്യ സെഞ്ച്വറി ആഘോഷിച്ചത്. ഗൗതം പുറത്തായതോടെ ചടങ്ങ് തീര്‍ക്കല്‍ മാത്രമായി രാജസ്ഥാന്റെ ആദ്യ ഇന്നിംഗ്‌സ്. ഡല്‍ഹിക്ക് വേണ്ടി നവ്ദീപ് സൈനിയും വികാസ് ടോകസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സുമിത് സര്‍വാളിനും മനന്‍ ശര്‍മ്മയ്‌ക്കുമാണ് അവശേഷിച്ച വിക്കറ്റുകള്‍ ലഭിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്ത് കഴിയുന്ന ഗൗതം ഗംഭീറും ശിഖര്‍ ധവാനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പതുക്കെ തുടങ്ങിയ ഇരുവരും പതിയെ ടോപ് ഗിയറിലേക്ക് മാറുകയായികുന്നു. ധവാനായിരുന്നു കൂടുതല്‍ അക്രമണകാരി. കളിയവസാനിക്കുമ്പോള്‍ 39 പന്തില്‍ ആറ് ബൗണ്ടറികളോടെ 29 റണ്‍സുമായി ധവാനും 28 പന്തില്‍ 6 റണ്‍സുമായി ഗംഭീറുമാണ് ക്രീസില്‍.
















