കാസര്‍കോട്: വനം വകുപ്പ് പ്രസിദ്ധീകരണമായ അരണ്യം മാസിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ നടപടി തുടങ്ങി. സ്കൂള്‍ കോളേജ് വിഭാഗങ്ങള്‍ക്ക് 500 രൂപയ്ക്കും, പൊതുജനങ്ങള്‍ക്ക് 800 രൂപയ്ക്കും (തപാല്‍ ചാര്‍ജ്ജ് സഹിതം) വാര്‍ഷിക വരിസംഖ്യ അടച്ച് അരണ്യത്തിന്റെ വരിക്കാരാകാം. എഡിറ്റര്‍, അരണ്യം, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം മുഖ്യകാര്യാലയം പേരില്‍ മാറാവുന്ന ഡി.ഡി.യോ മണി ഓര്‍ഡറോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2529145.
പ്രതികരിക്കാൻ ഇവിടെ എഴുതുക: