ഉപ്പുതറ: മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍. ഓട്ടോറിക്ഷയില്‍ മദ്യം വില്‍ക്കുന്നതിനിടെയാണ് ഉപ്പുതറ ഒറ്റമരം സ്വദേശി സതീഷ് കുമാര്‍(24) നെ പോലീസ് പിടികൂടിയത്. വാഹനത്തിനുള്ളില്‍ സ്പീക്കര്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടുന്നത്. എസ്‌ഐ ബേബി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഏറെക്കാലമായി പ്രതി മദ്യം വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















