മൂന്നാര്‍: മൂന്നാര്‍ മുരുകന്‍ ക്ഷേത്രത്തിന് സമീപമുള്ള കാളിയമ്മന്‍ കോവിലില്‍ മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നില്‍സ്ഥാപിച്ചിരുന്ന ഭണ്ഡാരക്കുറ്റി മോഷ്ടാക്കള്‍ ഇളക്കിയെടുത്തു. ഏതാണ്ട് 30000 ത്തോളം രുപമോഷണംപോയതായി സംശയിക്കുന്നു. മറ്റ് സാധനങ്ങങ്ങളൊന്നും മോഷണം പോയിട്ടില്ല. മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഫോറന്‍സിക് സംഘവും വിരലടയാളസംഘവും പരിശോധന നടത്തി.മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മൂന്നാര്‍ എസ്‌ഐ അറിയിച്ചു.
ഒരു വര്‍ഷത്തിനിടെ മൂന്നാര്‍ മേഖലയില്‍ പത്തോളം മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ചുരുക്കം ചില കേസുകളില്‍ മാത്രമെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളു.
















